ഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് തിരിച്ചടിയായി മന്ത്രിസ്ഥാനം രാജിവെച്ച് രഞ്ജിത്ത് സിങ് ചൗട്ടാല.
സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. റാനിയ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
90 സീറ്റുകളിൽ 67 മണ്ഡലങ്ങളിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ചൗട്ടാല ഉൾപ്പെടെ 9 പേർക്ക് സീറ്റുണ്ടായിരുന്നില്ല.