കണയന്നൂർ: വയനാട് ദുരന്തത്തിൽ വീട് നഷ്ട്ടമായവർക്ക് ഡി.വൈ.എഫ്.ഐ വെച്ചു നൽകുന്ന വീടുകളുടെ ധന സമാഹരണാർത്ഥം കണയന്നൂർ മേഖല കമ്മിറ്റി ഒരു ലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റിയൊന്ന് രൂപ കൈമാറി.
ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹികളായ സഖാക്കൾ കെ ഹരികൃഷ്ണൻ, രണദേവ് ചന്ദ്രപ്പൻ, സി ആർ സച്ചിൻ എന്നിവർ ചേർന്ന് നൽകിയ തുക തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സ. വൈശാഖ് മോഹൻ ഏറ്റുവാങ്ങി. സ്ക്രാപ്പ് ശേഖരണം, ചായക്കട, ബസ് സർവീസ്, സ്നേഹ കുടുക്കകൾ തുടങ്ങി വിവിധ ക്യാമ്പയിനിലൂടെയാണ് തുക സമാഹരിച്ചത്.