തമിഴ് സിനിമകളില്‍ നിറഞ്ഞുനിന്ന താരമാണ് നടി ലൈല. മലയാളത്തിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന താരം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെ താരം തുറന്നു പറഞ്ഞതിങ്ങനെ…
”ഒരുപാട് സിനിമകള്‍ ഉപേക്ഷിച്ചിട്ടുണ്ട്. കാരണം മോശം സംവിധായകരും മോശം കഥയുമാണ്. ഞാന്‍ പൊതുവേ കഥ പൂര്‍ണമായും കേട്ടതിനു ശേഷമാണ് സിനിമ ചെയ്യാന്‍ തയ്യാറാകൂ. എന്നാല്‍, കൃത്യമായ സ്‌ക്രിപ്റ്റ് പോലുമില്ലാതെ പല സംവിധായകരും വലിച്ചു നീട്ടി ഫ്രെയിം ബൈ ഫ്രെയിമായി പറയും. ആ സിനിമകളൊന്നും ചെയ്തിട്ടില്ല. ആ സ്‌ക്രിപ്റ്റുകളുടെ ഒരു കളക്ഷന്‍ എനിക്കുണ്ട്. അതൊന്നും സിനിമയായി പുറത്ത് വരാത്തതാണ്.
ഇത്തരം മോശം സംവിധായകരെക്കുറിച്ചും മോശം സ്‌ക്രിപ്റ്റുകളെക്കുറിച്ചും ഞാന്‍ ഒരു ബുക്ക് എഴുതണമെന്ന് ആലോചിക്കാറുണ്ട്. ഇപ്പോള്‍ ഏത് സംവിധായകര്‍ കഥ പറയാന്‍ വന്നാലും ഈ കാര്യം ഞാന്‍ പറയും. വദന്ദി വെബ്‌സീരീസിന്റെ സംവിധായകന്‍ ആന്‍ഡ്രൂ ലൂയിസ് കഥ പറയാന്‍ വന്നപ്പോള്‍ ഞാന്‍ ഈ ബുക്കിന്റെ കാര്യം പറഞ്ഞു. മോശം സ്‌ക്രിപ്റ്റ് ആണെങ്കില്‍ ബുക്കില്‍ ആന്‍്ഡ്രൂവിന്റെ പേരും വരുമെന്ന് പറഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ആന്‍ഡ്രൂ കഥ പറഞ്ഞത്.
എന്നാല്‍, ചില സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചിട്ടും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സ്‌നേഗിതിയെ എന്ന ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. രാക്കിളിപ്പാട്ട് എന്ന പേരില്‍ മലയാളത്തില്‍ റിലീസ് ചെയ്ത സിനിമയാണത്. അതില്‍ വല്ലാത്ത വിഷമമുണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് എനിക്ക് ചിക്കന്‍പോക്‌സായിരുന്നു. എനിക്ക് പ്രിയന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ആ സാഹചര്യത്തില്‍ നടന്നില്ല. അതിപ്പോഴും ഓര്‍ക്കുമ്പോള്‍ ദുഃഖമുണ്ട്…”