കുവൈറ്റ്: ജോര്‍ദാനില്‍ മങ്കിപോക്സ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് കുവൈത്തിലും കര്‍ശന മുന്‍കരുതല്‍ സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് മന്ത്രലയം വ്യക്തമാക്കി.
ലോകാരോഗ്യ സംഘടന, ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍, മറ്റ് രാജ്യാന്തര ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
രോഗത്തിന്റെ സംഭവവികാസങ്ങളും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്തലായത്തെ ഉദ്ധരിച്ചു പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.