പ്രണയം പൂവണിഞ്ഞു, ദിയ കൃഷ്‍ണ വിവാഹിതയായി, നിറഞ്ഞുനിന്ന് അഹാനയും കൃഷ്‍ണകുമാറും കുടുംബവും

ചലച്ചിത്ര നടൻ കൃഷ്‍ണകുമാറിന്റെയും സിന്ധുവിന്റെ മകളും ഇൻഫ്ലൂൻസറും സംരഭകയുമായ ദി കൃഷ്‍ണയുടെ വിവാഹം കഴിഞ്ഞു. വരൻ അശ്വിൻ ഗണേഷാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം നടന്നത്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ദിയയും അശ്വിനും. 

കൃഷ്‍ണകുമാറിന്റെ കുടുംബവുമായി നേരിട്ട് അടുപ്പമുള്ളവരാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുറച്ച് പേര്‍ക്ക് മാത്രമായിരുന്നു ദിയയുടെ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നത്. അഹാന, ഇഷാനി, ഹൻസിക എന്നീ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്‍ണകുമാറും വിവാഹത്തിന് ഇളം പിങ്കിലുള്ള വസ്‍ത്രങ്ങളാണ് ധരിച്ചത്. രാധിക സുരേഷ് ഗോപി, മലയാള ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് നടൻ കൃഷ്‍ണകുമാറിന്റെ മകള്‍ ദിയയുടെ വരൻ.

ആഘോഷങ്ങള്‍ ഇനി മറ്റൊന്നുമില്ല എന്നും വിവാഹം കഴിഞ്ഞതില്‍ സന്തോഷമെന്നും കൃഷ്‍ണകുമാര്‍ പ്രതികരിച്ചു. കൊവിഡ് നമ്മളെ പഠിപ്പിച്ചത് പോലെ വിവാഹം ചെറുതായിട്ടാണ് നടത്തേണ്ടത്. വിവാഹങ്ങള്‍ ഇനി ലളിതമായിരിക്കണം എന്നും താരം വ്യക്തമാക്കി. ദിയ കൃഷ്‍ണയുടെയും അശ്വിന്റെയും വിവാഹ ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Red More: വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin