മലപ്പുറം: എടവണ്ണയിൽ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് നാസർ​. 
പിടികൂടുന്ന പ്രതികളെ മർദിക്കാൻ ഉയർന്ന ഉദ്യോഗസ്ഥർ നിർബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോൾ സ്ഥലം മാറ്റിയും അവധി നൽകാതെയും ബുദ്ധിമുട്ടിച്ചു. മുൻ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാർ പറഞ്ഞതായി നാസർ പറഞ്ഞു.
ആത്മഹത്യ ചെയ്ത അന്ന് ശ്രീകുമാറിന്റെ പുസ്തകത്തിൽ നിന്ന് ചില പേപ്പർ പൊലീസ് കീറി കൊണ്ട് പോയി. ആത്മഹത്യ കുറിപ്പാണ് പൊലീസ് കീറികൊണ്ട് പോയതെന്ന് കരുതുന്നു.
ജീവിതത്തിൽ താൻ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അതിന്റെ കാരണം ഡയറിയിൽ എഴുതി വെക്കുമെന്ന് ശ്രീകുമാർ പറഞ്ഞിരുന്നു. സേനയിൽ നിന്നും, എസ്പിയിൽ നിന്നും നേരിട്ട ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് കാരണമെന്നും നാസർ പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *