കോഴിക്കോട്: താമരശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രനടൻ ടൊവിനോ തോമസും നടിയും മൈജി ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യരും മൈജി ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ എ.കെ. ഷാജിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മൈജി ശൃംഖലയിലെ 120-ാമത്തെ ഷോറൂമാണിത്. താമരശ്ശേരി മൈജി ടവറിലാണ് പ്രവർത്തിക്കുന്നത്.ഉദ്ഘാടനദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയായിരുന്നു. ഒപ്പം ഉപഭോക്താക്കൾക്ക് ഓരോ മണിക്കൂറിലും വമ്പൻ ഭാഗ്യസമ്മാനങ്ങളും. 32 ഇഞ്ച് ടി.വി., മിക്സർ ഗ്രൈൻഡർ, ടു ബർണർ ഗ്യാസ്‌സ്റ്റൗ, സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീൻ, ഇൻഡക്‌ഷൻ കുക്കർ, സ്മാർട്ട്‌വാച്ച്, സിംഗിൾ ഡോർ റെഫ്രിജറേറ്റർ എന്നിങ്ങനെയായിരുന്നു സമ്മാനങ്ങൾ.15 കോടിരൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായെത്തുന്ന മൈജി ഓണം മാസ് ഓണം സീസൺ ടുവിന്റെ ഭാഗമാകാനും കഴിയും. ഓരോ 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസിനുമൊപ്പം കൂപ്പൺ ലഭ്യമാണ്. ഓരോ ദിവസവും ഭാഗ്യസമ്മാനമായി ഒരാൾക്ക് ഒരുലക്ഷം രൂപവീതം 45 ദിവസത്തേക്കാണ് കാഷ് പ്രൈസ് നൽകുന്നത്. അഞ്ചുകാറുകൾ, 100 ഹോണ്ട ആക്‌ടീവ സ്കൂട്ടറുകൾ, നൂറുപേർക്ക് സ്റ്റാർ റിസോർട്ടിൽ വെക്കേഷൻട്രിപ്പ്, നൂറുപേർക്ക് ഇന്റർനാഷണൽ ഹോളിഡേ ട്രിപ്പ് എന്നിങ്ങനെയാണ് സമ്മാനങ്ങൾ.
മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, മൈജി എക്സ്റ്റന്റഡ് വാറന്റി, മൈജി പ്രൊട്ടക്‌ഷൻ പ്ലാൻ, മൈജി എക്സ്ചേഞ്ച് ഓഫർ, മൈജി കെയർ എന്നിങ്ങനെ മൂല്യവർധിതസേവനങ്ങളും താമരശ്ശേരി മൈജി ഫ്യൂച്ചർ ഷോറൂമിൽ ഉണ്ടാകും.ഉദ്ഘാടന ഓഫറായി സ്മാർട്ട്ഫോൺ ഗ്ലാസ് ചേഞ്ച് 799 രൂപമുതൽ കിട്ടും. 299 രൂപയ്ക്ക് വാഷിങ് മെഷീൻ ഡിസ്കെയിലിങ്‌ തുടങ്ങുമ്പോൾ, ലാപ്ടോപ്പ് സർവീസ് 499 രൂപമുതൽ തുടങ്ങുന്നു. ഏറ്റവും കുറഞ്ഞ റേറ്റിൽ എസ്.എസ്.ഡി. റീപ്ലേസ്‌മെന്റ് സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9249 001 001.
https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *