ദോഹ: ഖത്തറിലെ പ്രമുഖ മലയാളി സംരഭകനും ലീഡർ കെ. മുരളീധരൻ്റെ അടുത്ത അനുയായിയും കോൺഗ്രസ് പ്രവർത്തകനുമായ തൃശൂർ ജില്ലയിൽ ചാവക്കാട് മണത്തല സ്വദേശി പറമ്പൻസ് ആബിദ് ദോഹയിൽ വെച്ച് മരണപ്പെട്ടു.
വലിയ സൗഹൃദവലയങ്ങളിൽ ദോഹയിലെ നിറ സാനിദ്ധ്യമായിരുന്നു ആബിദ്. ആബിദിൻ്റെ അകാല നിര്യാണത്തിൽ മുൻ കെ.പി.സി. പ്രസിഡൻ്റ് കെ.മുരളീധരൻ അനുശോചനമറിയിച്ചു. ലീഡർ സ്റ്റഡി സെൻ്ററിൻ്റെയും. പ്രവാസി മലയാളി ഫെഡറേഷൻ്റെയും അനുശോചനം രേഖപ്പെടുത്തി.
കബറടക്കം ഇന്ന് ഇശാ നമസ്ക്കാരത്തിനു ശേഷം അബുഹമൂർ കബർസ്ഥാനിൽ നടന്നു. കുടുബ സമേതമായിരുന്നു ഖത്തറിൽ പ്രവാസ ജീവിതം നയിച്ചിരുന്നത്.