പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൂവപ്പടി മഹാഗണപതിക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 5-നാണ് ഗണപതി പ്രതിമ സ്ഥാപിയ്ക്കുന്നത്. ഒമ്പതാമത് വർഷമാണ് ക്ഷേത്രത്തിൽ ഗണേശോത്സവമായി വിനായകചതുർത്ഥി ആഘോഷിയ്ക്കുന്നതെന്ന് സെക്രട്ടറി എം. കൃഷ്ണയ്യർ പറഞ്ഞു.

നൂറ്റാണ്ടുകൾക്കുമുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത തമിഴ് വംശജരായ ബ്രാഹ്മണസമൂഹത്തിന്റെ അധീനതയിലുള്ള ക്ഷേത്രമാണിത്.  വലംപിരി തുമ്പികൈയോടുകൂടിയ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം. കൂവപ്പടി മഹേഷ് ലക്ഷ്മണയ്യരാണ് ഇപ്പോൾ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ.
ശനിയാഴ്ച പുലർച്ചെ മുതൽ വൈദികശ്രേഷ്ഠരുടെ കാർമ്മികത്വത്തിൽ പ്രത്യേക ഗണേശപൂജകൾ നടക്കും. അഷ്ടദ്രവ്യമഹാഗണപതിഹോമം, രുദ്രാഭിഷേകം, കലശപൂജ, കലശാഭിഷേകം, ദീപാരാധന എന്നിവ കഴിഞ്ഞ് ഉച്ചയ്ക്ക് പ്രസാദസദ്യയുമുണ്ട്.  

വൈകിട്ട് കറുകമൂടൽ, ക്രമാർച്ചന, 6.30ന് ദീപാരാധന, പ്രസാദവിതരണം എന്നിവയുണ്ടാകും. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയ്ക്കാണ് ഗണേശവിഗ്രഹ നിമജ്ജനച്ചടങ്ങുകൾ ആരംഭിക്കുന്നത്.
വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രപ്രദക്ഷിണത്തോടെ ക്ഷേത്രക്കുളത്തിൽത്തന്നെ നിമജ്ജനം പൂർത്തിയാക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2640294 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *