വെല്ലിങ്ടണ്‍: വര്‍ഷങ്ങളായി കുടിയേറ്റക്കാരുടെ സ്വപ്നഭൂമികളിലൊന്നായി തുടരുന്ന ന്യൂസിലന്‍ഡിനോട് കുടിയേറ്റക്കാര്‍ക്ക് ഇപ്പോള്‍ താത്പര്യം കുറയുന്നു. ജീവിതച്ചെലവ് കൂടുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതുമാണ് കാരണം.2024ല്‍ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം 1,31,200 പേര്‍ ന്യൂസിലന്‍ഡ് വിട്ടു മറ്റു രാജ്യങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞു. കോവിഡിന് മുമ്പ് പ്രതിവര്‍ഷം 80,000ത്തോളം പേരാണ് രാജ്യം വിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഇരട്ടിയായി. പലായനം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും 18നും 30നും ഇടക്ക് പ്രായമുള്ളവരാണ്. രാജ്യം വിടുന്നവരില്‍ ഭൂരിപക്ഷവും വീണ്ടും ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു വരുന്നില്ലെന്നും കണക്കുകളില്‍ വ്യക്തമാകുന്നു.ലോകത്തിലെ ജനസംഖ്യ കുറവുള്ള രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. ഇവിടെയുള്ള ജനങ്ങള്‍ എപ്പോഴും ദീര്‍ഘകാലത്തേക്ക് വിദേശ രാജ്യങ്ങളില്‍ താമസിക്കാനായി പോകാറുണ്ട്. യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകളില്‍ ഏറെയും. ന്യൂസിലാന്‍ഡിലെ ആകെ ജനസംഖ്യ 5.2 മില്യണ്‍ ആണ്. ഇതില്‍ ഒരു മില്യണ്‍ ജനങ്ങളും രാജ്യത്തിനു പുറത്തായിരുന്നു താമസിക്കുന്നത്. എന്നാല്‍, കോവിഡ് വന്നതോടെ ഏകദേശം 50,000 പേര്‍ ന്യൂസിലാന്‍ഡില്‍ തിരിച്ചെത്തി. എന്നാല്‍, കോവിഡിന് ശേഷം ന്യൂസിലാന്‍ഡ് സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സമ്പദ്വ്യവസ്ഥയില്‍ വളര്‍ച്ച കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തു. ഇതിനൊപ്പം പണപ്പെരുപ്പം കൂടി ഉയര്‍ന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed