കണ്ണൂർ: ബംഗളൂരിൽ നിന്ന് കണ്ണൂരിലെത്തിയ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പതു ലക്ഷം രൂപ കവർന്നതായി പരാതി. എച്ചൂർ സ്വദേശി റഫീഖിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്.
പുലർച്ചെ ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്. ബസ് ഇറങ്ങിയ ഉടനെ കാറിലെത്തിയ അക്രമി സംഘം മർദിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു. മുഖംമൂടി ധരിച്ചായിരുന്നു സംഘം എത്തിയതെന്ന് റഫീഖ് പറഞ്ഞു.
പണം കവർന്നതിന് ശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി.