കണ്ണൂര്‍: ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ട അധ്യാപകനെ പ്ലസ് ടു വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്ന് പരാതി. കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഫാസിലിനാണ് മര്‍ദനമേറ്റത്.
പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തു നിന്നത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്ന് ഫാസില്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തു.