കൊച്ചി: വിവിധ ആഫ്രിക്ക രാജ്യങ്ങളിലേക്ക് 4.56 ലക്ഷം മെട്രിക് ടണ്‍ മാര്‍ബിള്‍ കയറ്റുമതിക്കായി ഹൈദരാബാദ് ആസ്ഥാനമായ ഫിലാടെക്സ് മൈന്‍സ് ആന്റ് മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡിന് 661 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ഒരു മാസത്തിനിടെയാണ് ഇത്ര വലിയ കയറ്റുമതി ഓര്‍ഡര്‍ കമ്പനിക്കു ലഭിച്ചത്.
ഓഗസ്റ്റ് 29ന് റിപബ്ലിക് ഓഫ് ഗിനിയ ആസ്ഥാനമായ എസ്ഡിബിഎസ് എന്ന കമ്പനിയില്‍ നിന്ന് 1.59 ടണ്‍ പോളിഷ്ഡ് മാര്‍ബിള്‍ ടൈല്‍സിന് ഓര്‍ഡര്‍ ലഭിച്ചത്. 368 കോടി രൂപയുടെ കരാറാണിത്. 14 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗ്രാനൈറ്റ്, മാര്‍ബിള്‍ വിതരണ ശൃംഖലയുള്ള ഡീലറാണ് ഈ കമ്പനി.
ജൂലൈയില്‍ 2.97 മെട്രിക് ടണ്‍ മാര്‍ബിള്‍ കയറ്റുമതിക്ക് 293 കോടി രൂപയുടെ ഓര്‍ഡറും ഫിലാടെക്സ് മൈന്‍സിന് ലഭിച്ചിരുന്നു. കമ്പനിയുടെ സിഇഒയും അഡീഷനല്‍ ഡയറക്ടറുമായുള്ള സുനില്‍ അഗര്‍വാളിന്റെ നിയമനവും ബോര്‍ഡ് യോഗം അംഗീകരിച്ചു.