അടൂര്‍: ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. മുണ്ടപ്പള്ളി സെറ്റില്‍മെന്റ് കോളനിയില്‍ ശിവവിലാസത്തില്‍ മണിക്കുട്ടന്റെ വീടാണ് തകര്‍ന്നത്. അപകടത്തില്‍ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ബുധനാഴ്ച രാവിലെ 8.30നായിരുന്നു സംഭവം. വീട് നിര്‍മാണത്തിന് അളവില്‍ കൂടുതല്‍ പാറയുമായി പോയ ടിപ്പര്‍ ലോറിയാണ് അപകടത്തിനിടയാക്കിയത്. മൂന്നു മീറ്റര്‍ വീതിയുള്ള റോഡിന്റെ ഒരുഭാഗം വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ വെട്ടിപ്പൊളിച്ചിരുന്നു.
ഇതുകാരണം ടിപ്പര്‍ ലോറി സൈഡിലേക്ക് മാറ്റിയപ്പോള്‍ സംരക്ഷണത്തി തകര്‍ന്നു വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. മണിക്കുട്ടന് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്നും സംരക്ഷണഭിത്തി പുനഃസ്ഥാപിക്കുമെന്നും ടിപ്പര്‍ ഉടമ അറിയിച്ചു.