തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഏജൻസി ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങുന്നു.
സംഭവം,തീപിടുത്തമല്ല കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമത്തെയാൾ പുരുക്ഷനാണെന്നും പോലീസും സ്ഥിരീകരിച്ചു. 
സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 
പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. തന്നെ ഒഴിവാക്കിയതിലുള്ള പകയില്‍ യുവതിയെ കൊലപ്പെടുത്താനാണ് ബിനു സ്ഥാപനത്തില്‍ എത്തിയതെന്നാണ് നിഗമനം.
ബിനു മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇന്‍ഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. നാലു മാസം മുമ്പ് ഇതേ സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടര്‍ന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താന്‍ പോലും പോലും നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. 
ഫയര്‍ഫോഴ്‌സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല.
രണ്ടാമത്തെ മൃതദേഹം ബിനുവിന്റേതാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *