അത്താഴത്തിന് ശേഷം ഈ പാനീയങ്ങള്‍ കുടിക്കൂ, വയറു കുറയ്ക്കാം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ചെറുചൂടുള്ള നാരങ്ങാ വെള്ളം

ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിലേയ്ക്ക് പകുതി നാരങ്ങ നീര് ചേർക്കുക. ശേഷം തേന്‍ കൂടി ചേർത്ത് കുടിക്കുന്നത്  വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവ അത്താഴത്തിന് ശേഷം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

2. ഇഞ്ചി 

വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ ഇഞ്ചിയിലെ ജിഞ്ചറോള്‍ സഹായിക്കും. ഇതിനായി രാത്രി അത്താഴത്തിന് ശേഷം ഇഞ്ചി ചായ കൂടി കുടിക്കാം. 

3. അയമോദക വെള്ളം

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അയമോദക വെള്ളം കുടിക്കുന്നതും നല്ലതാണ്. കലോറി കുറഞ്ഞ ഈ പാനീയം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. രാത്രി അത്താഴത്തിന് ശേഷംഅയമോദക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

4. മഞ്ഞള്‍ വെള്ളം 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും കുര്‍ക്കുമിനും അടങ്ങിയ മഞ്ഞള്‍ വെള്ളം കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും

youtubevideo

By admin