കൊച്ചി: തനിക്കെതിരെ ലഹരി പാര്‍ട്ടി ആരോപണം നല്‍കിയ ഗായിത സുചിത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി റിമാ കല്ലിങ്കല്‍. സുചിത്രക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് റിമ പരാതി നല്‍കി. 
വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യുസിസിയോടൊപ്പവും ഉയര്‍ത്തുന്ന ന്യായത്തോടൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയും ആണ് തന്നെ കൊണ്ട് ഇപ്പോള്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.
ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ അഭിമുഖത്തില്‍ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്തകള്‍ നല്‍കുന്നുണ്ട്.
അര മണിക്കൂര്‍ അഭിമുഖത്തില്‍ 2017ലെ ലൈംഗികാക്രമണ കേസിലെ അതിജീവിതയെ അപമാനിക്കുക മാത്രമല്ല ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഹേമ കമ്മിറ്റിയെ ഉപയോഗിച്ച് ഫഹദിനെ പോലെ പോലെയുള്ള താരങ്ങളുടെ ഭാവി തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുന്നു. നമുക്കെല്ലാവര്‍ക്കും അറിയാം ഏത് സാഹചര്യത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്ന്.
മേല്‍പറഞ്ഞതൊന്നും മുഖ്യധാര മാധ്യമങ്ങളില്‍ വന്നില്ല. എന്നെ കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. വലിയ ശ്രദ്ധയും നേടി. അത് കൊണ്ട് തനിക്ക് അത്തരം ഒരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
നടപടി സ്വീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി. മാനനഷ്ടക്കേസ് നോട്ടീസും നല്‍കി. എല്ലാവരും നല്‍കുന്ന പിന്തുണക്ക് നന്ദി.- റിമ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *