രോഗാവസ്ഥയിൽ സഹായിച്ച സഹപ്രവർത്തകന് സ്വന്തം വീട് സമ്മാനിച്ചു; പക്ഷേ, പിന്നാലെ കിട്ടിയത് എട്ടിന്‍റെ പണി

പത്ത് ഘട്ടങ്ങളിൽ നമ്മളെ സഹായിക്കുന്നവരോട് തിരികെ നന്ദിയും സ്നേഹവും ഒക്കെ തോന്നുന്നത് മനുഷ്യസഹജമാണ്. അത്തരത്തിൽ തോന്നിയ ഒരു ആത്മബന്ധത്തിന്‍റെ പേരിൽ സ്വന്തം വീട് തന്നെ തന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായ വ്യക്തിക്ക് സമ്മാനമായി നൽകിയ ഒരു മനുഷ്യന്‍ ഇപ്പോൾ ആ തീരുമാനത്തിൽ പശ്ചാത്തപിക്കുകയാണെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള 99 കാരനായ ടാൻ എന്ന വ്യക്തിയാണ് താൻ സന്തോഷത്തോടെ ചെയ്ത ഒരു പ്രവർത്തിയിൽ ഇപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടംതിരിയുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ്  രോഗാവസ്ഥയിലായിരുന്ന സമയത്ത് പരിചരിക്കാനും സഹായിക്കാനും മനസ് കാട്ടിയ ഗു എന്ന സഹപ്രവർത്തകനാണ് ഇദ്ദേഹം തന്‍റെ ഏക സമ്പാദ്യമായിരുന്ന വീട് സമ്മാനമായി നൽകിയത്. മക്കൾക്കോ ബന്ധുക്കൾക്കോ വീട് നൽകാതെ ടാൻ, സ്വന്തം ഇഷ്ടപ്രകാരം സ്ഥലവും വീടും ഗുവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു. 

വർഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ടാൻ വീണ്ടും വിവാഹം കഴിച്ചു. പക്ഷേ ഇതോടെ പ്രശ്നങ്ങള്‍ തുടങ്ങി. പുതിയ ഭാര്യയുമൊത്ത് താമസിക്കാനായി ടാന്‍, തന്‍റെ വീടിന്‍റെ അവകാശം ഗുവിനോട് തിരികെ ആവശ്യപ്പെട്ടു. പക്ഷേ, ടാനിന്‍റെ ആവശ്യം നിരസിച്ച ഗു, വീട് തന്‍റെതാണെന്നും ഇനി മുതൽ ടാൻ ആ വീട്ടിൽ താമസിക്കണമെങ്കിൽ തനിക്ക് വാടക നൽകണമെന്ന് കൂടി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആകെ വെട്ടിലായ ടാൻ കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല 

മക്രോണുമായി സൗഹൃദം പക്ഷേ, രഹസ്യങ്ങള്‍ ഒളിപ്പിച്ച് ടെലഗ്രാം, ഒടുവില്‍ പാവേൽ ദുറോവ് അറസ്റ്റിൽ

2005 -ലാണ് ടാൻ, തന്‍റെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്ന ഗുവും കുടുംബവുമായി കരാറിൽ ഒപ്പുവെച്ചത്. ആ കരാർ പ്രകാരം തന്നെ മരണം വരെ പരിചരിക്കുന്നതിനും സഹായകരായി ഒപ്പം നിൽക്കുന്നതിനും പകരമായി തന്‍റെ ഫ്ലാറ്റിന്‍റെയും അതിലെ മുഴുവൻ വസ്തുക്കളുടെയും ഉടമസ്ഥാവകാശം ഗുവിന് എഴുതി കൊടുത്തിരുന്നു. ഇതുപ്രകാരം 2005 മുതൽ ഗുവും കുടുംബവും ടാനിന്‍റെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ച് ഒരു മുടക്കും വരുത്താതെ നോക്കിയിരുന്നു. ആഴ്ചയിൽ ഒരിക്കൽ അയാളെ സന്ദർശിക്കുകയും എല്ലാ ദിവസവും ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും വസ്ത്രങ്ങളും ആവശ്യമായ വീട്ടു സാധനങ്ങളും വാങ്ങി നൽകുകയും സുഖമില്ലാതെ വരുമ്പോൾ ആശുപത്രിയിൽ കൊണ്ടു പോവുകയും അങ്ങനെ എല്ലാ കാര്യങ്ങളും ഗുവും കുടുവുമാണ് ചെയ്തിരുന്നത്.  

കാര്യം എസ്‍യുവിയാണ് പക്ഷേ, തീയ്ക്ക് അതറിയില്ലല്ലോ; നോയിഡയില്‍ കത്തിയമർന്ന എസ്‍യുവിയുടെ വീഡിയോ വൈറൽ

പക്ഷേ, 2018 ൽ തന്‍റെ 93 മത്തെ വയസില്‍ ടാൻ വീണ്ടും വിവാഹം കഴിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. തന്‍റെ സ്വത്ത് തനിക്ക് തിരികെ എഴുതി തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടാൻ നിരവധി തവണ ഗുവുമായി ചർച്ച നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ 2005 -ൽ താൻ ഗുവുമായി നടത്തിയ എഗ്രിമെന്‍റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടാന്‍ കോടതിയെ സമീപിച്ചു. അതുവരെ ടാനിന്‍റെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്ന ഗുവിനെ ഇത് അസ്വസ്ഥനാക്കി. അദ്ദേഹം 2006 മുതൽ സ്വത്ത് വകകൾ തന്‍റേതാണെന്നും അതിൽ അനധികൃതമായി കഴിയുന്ന ടാന്‍, തനിക്ക് അന്ന് മുതലുള്ള വാടക നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ടാനിനെതിരെ കോടതിയിൽ പരാതി നൽകി. ഷാങ്ഹായിലെ കോടതി ഇരുപക്ഷത്തിന്‍റെയും അഭ്യർത്ഥനകൾ നിരസിച്ചു, പകരം. ജീവിച്ചിരിക്കുന്ന കാലത്തോളം ടാനിന് ആ വീട്ടില്‍ ജീവിക്കാം. പക്ഷേ, ടാന്‍ മരിച്ച ശേഷം വീട് ഗുവിനോ ഗുവിന്‍റെ കുടുംബാഗങ്ങള്‍ക്കോ സ്വന്തമാകുമെന്നായിരുന്നു കോടതി വിധിയെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

ആരാടാ നീ; വന്ദേഭാരതില്‍ മദ്യപിച്ച് ബഹളം വച്ച സ്ത്രീയുടെ വീഡിയോ വൈറൽ; സംഭവം തൃശ്ശൂരില്‍
 

By admin