ഇന്ത്യ :പ്രമുഖ ആഗോള റിക്രൂട്ട് ആൻഡ് മാച്ചിംഗ് പ്ലാറ്റ്‌ഫോമായ ഇൻഡീഡിൻ്റെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഇന്ത്യ അതിവേഗം പ്രതിഭകളുടെ മികച്ച ലക്ഷ്യസ്ഥാനമായി മാറുകയാണ്. അതേസമയം ബ്ലൂ കോളർ തൊഴിലാളികൾ പുതിയ വിപണി ആവശ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
2021 ജൂൺ മുതൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള ജോലി സെർച്ചുകൾ ഏകദേശം 60% വർദ്ധിച്ചു. ഇത് രാജ്യത്തെ അഭിവൃദ്ധി പ്രാപിക്കുന്ന സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവനങ്ങള്‍ എന്നീ മേഖലകളിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യങ്ങളുടെ പ്രേരണയാലാണ്.