തിരുവനന്തപുരം: നടന് പ്രേം കുമാര്‍ ചലച്ചിത്ര അക്കാദമിയുടെ താല്‍ക്കാലിക ചെയര്‍മാനാകും. നിലവിലെ ചെയര്‍മാനായിരുന്ന രഞ്ജിത്ത് ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രാജിവച്ച പശ്ചാത്തലത്തിലാണ് പ്രേം കുമാറിന്റെ നിയമനം.
നിലവില്‍ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് പ്രേം കുമാര്‍. അക്കാദമിയുടെ തലപ്പത്ത് സംവിധായകനല്ലാത്ത ഒരാളെത്തുന്നത് ഇതാദ്യമായാണ്. ഷാജി എന്‍. കരുണ്‍, ബിന പോള്‍ എന്നിവരുടെ പേരുകള്‍ നേരത്തെ അക്കാദമി തലപ്പത്തേക്ക് പരിഗണിച്ചിരുന്നു.