പാലക്കാട്: പാലക്കാട് ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ 2020-24 ബാച്ചിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ എ. പ്രഭാകരന്‍ എംഎല്‍എ സല്യൂട്ട് സ്വീകരിച്ചു.
കസബ സ്റ്റേഷന്‍ എസ്.ഐ എച്ച് ഹര്‍ഷാദ് കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മരുത റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ സൂപ്രണ്ട് പി.എസ് സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി ബാലചന്ദ്രന്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എസ്.പ്രജീഷ്, അഡീഷണല്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ ജയലക്ഷ്മി എന്നിവര്‍ സംബന്ധിച്ചു.