പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചുവെന്ന വിവരം പുറത്തുവന്നെങ്കിലും പിന്നീട് ഇവർക്ക് ഗുരുതരമായി പൊള്ളലേറ്റതാണെന്ന് ഫയ‍ർ ഫോഴ്‌സ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചതായാണ് വിവരം. 

By admin