ഡൽഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യവുമായി സുപ്രീംകോടതി. നയതന്ത്രബാഗേജ് പരിശോധിക്കാന്‍ അധികാരമുണ്ടോയെന്ന ചോദ്യത്തിന് സംശയകരമായ സാഹചര്യത്തില്‍ പരിശോധിക്കാമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടി നല്‍കി. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് വ്യക്തമായ മറുപടി നല്‍കാമെന്നും എസ് വി രാജു അറിയിച്ചു.
കേസിന്‍റെ വിചാരണ കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്‍റെ അസൗകര്യത്തെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി.

By admin

Leave a Reply

Your email address will not be published. Required fields are marked *