ആലപ്പുഴ: ഗുജറാത്തില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കടലില്‍ വീണ് മലയാളി പൈലറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയും സീനിയര്‍ ഡപ്യൂട്ടി കമാന്‍ഡന്റുമായ വിപിന്‍ ബാബു(39) ആണ് മരിച്ചത്.
സഹപൈലറ്റും മരിച്ചതായി സൂചനയുണ്ട്. പോര്‍ബന്തറില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു.