പുലാപ്പറ്റ: കല്ലടിക്കോട് പ്രഖണ്ഡ് ഗണേശോത്സവ ആഘോഷങ്ങൾക്ക് പുലാപ്പറ്റയിൽ തുടക്കമായി. ഏഴു ദിവസങ്ങൾ നീണ്ടുനിക്കുന്ന പൂജകൾക്കായി പുലാപ്പറ്റ പത്തിശ്വരം ക്ഷേത്ര സമീപത്ത് ഗണേശ വിഗ്രഹം വെച്ച് തുടക്കം കുറിച്ചു.
പ്രഖണ്ഡ് കമ്മിറ്റി പ്രസിഡൻറ് എം. പ്രമോദ് പനയംപാടം ഭദ്ര ദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. കെ. നിഷാദ് അധ്യക്ഷനായി. വി.രാമചന്ദ്രൻ, പി. രാംകുമാർ, സി. ശ്രീഹരി, കെ. വിനോദ് കുമാർ, കെ. സോമൻ എന്നിവർ സംസാരിച്ചു.