കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരേ പീഡനക്കേസ്. നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്‍കിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് നിവിൻ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി.
കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കേസില്‍ ആറോളം പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.