കൊച്ചി: കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ പണം ഒരു പുഞ്ചിരിയിലൂടെ അടയ്ക്കാൻ വഴിയൊരുക്കുന്ന ‘സ്മൈൽ പേ’ എന്ന സംവിധാനത്തിന് ഫെഡറൽ ബാങ്ക് തുടക്കം കുറിച്ചു. ഇന്ത്യയിലെ ആദ്യ ഫേഷ്യൽ റെകഗ്‌നിഷൻ പേയ്‌മെന്റ് സംവിധാനമാണ് ഭീം ആധാർ പേയിൽ അധിഷ്ഠിതമായ സ്മൈൽ പേ.
റിലയൻസ് റീട്ടെയിൽ, സ്വതന്ത്ര മൈക്രോ ഫിനാൻസ് എന്നിവയുടെ തിരഞ്ഞെടുത്ത ബ്രാഞ്ചുകളിലും ഔട്ട്‌ലെറ്റുകളിലുമാണ് സ്മൈൽ പേ തുടക്കത്തിൽ ലഭ്യമാക്കിയിട്ടുള്ളത്. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ െവച്ച് ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാരിയർ ‘സ്മൈൽ പേ’ അവതരിപ്പിച്ചു.തുടക്കത്തിൽ ഫെഡറൽ ബാങ്ക് ഇടപാടുകാർക്കു മാത്രമാണ് സ്മൈൽ പേ ലഭ്യമാവുക. കച്ചവടക്കാർക്കും ഇടപാടുകാർക്കും ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.https://eveningkerala.com/images/logo.png