റോഡിലെ മറ്റ് ഡ്രൈവർമാർക്കും ഭീഷണി! 9,100 എസ്‌യുവികളിൽ ചില തകരാറുകളുണ്ടെന്ന് ടെസ്‍ല

സാങ്കേതിക തകരാർ മൂലം അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ല ഏകദേശം 9,100 മോഡലുകൾ തിരിച്ചുവിളിച്ചു. കാറിൻ്റെ മേൽക്കൂരയിലെ തകരാർ മൂലമാണ് ഈ തിരിച്ചുവിളിയെന്നാണ് കമ്പനി പറയുന്നത്. ഇത് റോഡിലെ മറ്റ് ഡ്രൈവർമാർക്കും ഭീഷണിയാകുമെന്ന് ടെസ്‌ല പറയുന്നു. മുൻവശത്തും മധ്യഭാഗത്തും മേൽക്കൂരയ്ക്ക് സമീപം തകരാറുകൾ ഉണ്ടാകാമെന്നും ഇത് റോഡപകടങ്ങൾക്ക് ഇടയാക്കുമെന്നും അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കമ്പനി നൽകിയ ഈ തിരിച്ചുവിളിയിൽ 2016 മോഡൽ ഇയർ മോഡൽ എക്സ് ഉൾപ്പെടുന്നു. പിന്നീടുള്ള മോഡലുകളിൽ പ്രശ്നം ഉണ്ടാകാതിരിക്കാൻ 2016 ജൂലൈയിൽ തങ്ങളുടെ സപ്ലൈ ചെയിൻ പ്രക്രിയകളിൽ മാറ്റങ്ങൾ വരുത്തിയതായി ടെസ്‌ല പറഞ്ഞു. കാറിൻ്റെ തകരാർ ചെലവില്ലാതെ പരിഹരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടേക്കാവുന്ന 170 ഓളം റിപ്പോർട്ടുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല പറഞ്ഞു. എന്നാൽ, ഈ തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ച അപകടങ്ങളുടെ റിപ്പോർട്ടുകളൊന്നും കമ്പനിക്ക് ലഭിച്ചിട്ടില്ല.

വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഏകദേശം 2.6 ദശലക്ഷം വാഹനങ്ങൾ ടെസ്‌ല തിരിച്ചുവിളിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ഫോർഡ് മോട്ടോർ മാത്രം യുഎസിൽ 3.6 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്. യൂറോപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ ടെസ്‌ല മോഡൽ വൈ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. ഈ വർഷത്തെ ആദ്യ ആറുമാസത്തെ റിപ്പോർട്ടുകൾ പ്രകാരം, ടെസ്‌ല മോഡൽ Y ഇപ്പോൾ യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എട്ടാമത്തെ കാറായി മാറി. ഒരുകാലത്ത് ഇലക്ട്രിക് കാർ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടെസ്‌ലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.

By admin

You missed