കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന്‍ പ്രവര്‍ത്തന മികവിന്‍റെ ഭാഗമായുള്ള പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാതൃകാ സംഘങ്ങള്‍, മികച്ച ശീതീകരണ യൂണിറ്റുകള്‍, ഗുണനിലവാരമുള്ള പാലളക്കുന്ന സംഘങ്ങള്‍, മാതൃകാ കര്‍ഷകര്‍. ഡീലര്‍മാര്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്.എറണാകുളം, ഇടുക്കി , കോട്ടയം , തൃശ്ശൂര്‍ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 936 അംഗസംഘങ്ങളാണ് എറണാകുളം യൂണിയനുള്ളത്.
സെപ്തംബര്‍ 28 ശനിയാഴ്ച്ച പെരുമ്പാവൂര്‍ മുന്‍സിപ്പൽ  ടൗണ്‍ ഹാളിൽ  നടക്കുന്ന  മിൽമ മേഖലായൂണിയന്‍റെ 38-ാം മത് വാര്‍ഷിക പൊതുയോഗത്തിൽ  ചെയര്‍മാന്‍ എം.ടി.ജയന്‍ ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ച് ആദരിക്കും.മേഖലായൂണിയന്‍റെ നാല് ജില്ലകളിലെ മാതൃക സംഘങ്ങളായി പണ്ടപ്പിള്ളി ആപ്കോസ് (എറണാകുളംജില്ല) , ആനന്ദപുരം ആപ്കോസ് (തൃശൂര്‍ജില്ല), കുരിയനാട് ആപ്കോസ് (കോട്ടയംജില്ല), ശാന്തിഗ്രാം ആപ്കോസ് ( ഇടുക്കി ജില്ല) എന്നിവ പുരസ്ക്കാരങ്ങള്‍ നേടി.
 ബെസ്റ്റ് ബള്‍ക്ക് മിൽക്ക് കൂളര്‍ യൂണിറ്റുകളായി കൂടാലപ്പാട് ആപ്കോസ് (എറണാകുളംജില്ല), പട്ടിപ്പറമ്പ് ആപ്കോസ്(തൃശൂര്‍ജില്ല), ചമ്പക്കര ആപ്കോസ് (കോട്ടയംജില്ല), പട്ടയകുടി ആപ്കോസ് (ഇടുക്കി ജില്ല) എന്നിവയെ തെരഞ്ഞെടുത്തു.  മികച്ച ഗുണനിലവാരമുള്ള സംഘങ്ങളിൽ  വള്ളുവള്ളി ആപ്കോസ് (എറണാകുളംജില്ല), മായന്നൂര്‍ ആപ്കോസ് (തൃശൂര്‍ജില്ല), മാന്തുരുത്തി ആപ്കോസ് (കോട്ടയംജില്ല), പഴയമറ്റം  ആപ്കോസ് (ഇടുക്കി ജില്ല) എന്നിവയും പുരസ്ക്കാരത്തിനര്‍ഹമായി.
 മാതൃക കര്‍ഷകര്‍ക്കുള്ള ഫാം സെക്ടര്‍ ക്ഷീരമിത്ര അവാര്‍ഡ് ഡയസ് ജോസ്, പെരിങ്ങഴ ആപ്കോസ് (എറണാകുളംജില്ല), ജോണി റ്റി ജെ മേലൂര്‍ ആപ്കോസ് (തൃശൂര്‍ജില്ല), ബിജുമോന്‍ തോമസ് കുര്യനാട് ആപ്കോസ് (കോട്ടയംജില്ല), ജിന്‍സ് കുര്യന്‍ കമ്പംമേട് ആപ്കോസ് (ഇടുക്കി ജില്ല) എന്നിവര്‍ക്കാണ് നൽകുന്നത്.  ചെറുകിട കര്‍ഷകര്‍ക്കുള്ള ക്ഷീരമിത്ര അവാര്‍ഡിന് അനു ജോസഫ് ചന്ദ്രപുര  ആപ്കോസ് (എറണാകുളംജില്ല), വി.സി.കൃഷ്ണന്‍ പട്ടിപറമ്പ് ആപ്കോസ് (തൃശൂര്‍ജില്ല), സോണി ചാക്കോ കടപ്പൂര്‍ ആപ്കോസ് (കോട്ടയംജില്ല), മോളിറോയി, പഴയരിക്കണ്ടം ആപ്കോസ് (ഇടുക്കി ജില്ല) എന്നിവരെയുംതെരഞ്ഞെടുത്തു.
മാര്‍ക്കറ്റിംഗ് മേഖലയി മികവ്തെളിയിച്ച സ്ഥാപനങ്ങള്‍ക്കുള്ള മിൽമ മിത്ര അവാര്‍ഡിന് ഗുരുവായൂര്‍ ദേവസ്വം, എയിംസ് എറണാകുളം, വിനായക് കാറ്റേറഴ്സ്, ബി.പി.സി.എ  എറണാകുളം എന്നിവര്‍ അര്‍ഹരായി.ഡീലര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ക്ക് എറണാകുളം കെ.സി.ചന്ദ്രശേഖരന്‍, തൃശൂര്‍ കെ.രാമചന്ദ്രന്‍, കോട്ടയം അബ്ദുള്‍ റഹിം, ഇടുക്കി നിഷ എന്നിവരെ തെരഞ്ഞെടുത്തു. മിൽ മഷോപ്പി ജനറൽ  വിഭാഗം പ്രിജിത്ത് എം.എം, ആപ്കോസ്ഷോപ്പി വിഭാഗം തിരുമറയൂര്‍ ആപ്കോസ് എന്നിവരും അര്‍ഹരായി. കൂടാതെ വിവിധസംഘങ്ങള്‍ക്കുള്ള പ്രോത്സാഹന പുരസ്ക്കാരവും നൽകും.

By admin

Leave a Reply

Your email address will not be published. Required fields are marked *