പാനൂർ: യുവതിയെ പീഡിപ്പിച്ച കേസില്‍ പൊയിലൂർ സ്വദേശിക്ക് പത്തു വർഷം തടവും 75,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ച് മട്ടന്നൂർ അതിവേഗ കോടതി.
പൊയിലൂർ സ്വദേശി ചാക്കേരി കുന്നത്ത് ഹൗസില്‍ മനോജിനെയാണ് ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
60,000 രൂപ നഷ്ടപരിഹാരമായി നല്‍കണം. 2020-ല്‍ കൊളവല്ലൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇൻസ്പെക്ടർ വി.വി. ലതീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.