മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ വന്‍ വിവാദമാകുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വര്‍ എം.എല്‍.എ. തന്നെ താനാക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഎമ്മെന്നും മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകുമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
സി.പി.ഐ.എം..പി.വി.അൻവർ എന്ന എന്നെ, ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം..പാർട്ടി അംഗത്വമില്ല. പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്.മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും