ഡൽഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല വ​ര്‍​ധി​പ്പി​ച്ചു.ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.  ജൂ​ലൈ ഒ​ന്നി​ന് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് വി​ല കു​റ​ച്ചി​രു​ന്നു. 30 രൂ​പ​യാ​ണ് ഒ​രു സി​ലി​ണ്ട​റി​ന് കു​റ​ച്ചി​രു​ന്ന​ത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ രാജ്യത്തുടനീളം 19 കിലോഗ്രാം സിലിണ്ടറിന്  8.50 രൂപ  കമ്പനികൾ  വർധിപ്പിച്ചിരുന്നു.
വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ള്‍​ക്ക് 39 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ഇ​തോ​ടെ ഡൽഹിയി​ൽ 19 കി​ലോ ഗ്രാം ​വ​രു​ന്ന പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ ഒ​ന്നി​ന് 1691.50 എ​ന്ന നി​ല​യി​ലെ​ത്തി. ഇതിന് പിന്നാലെയാണ് വീണ്ടും 39 രൂ​പ​യുടെ വർധനവ് വരുത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *