കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി ചലച്ചിത്ര സംവാദ പരിപാടിയിൽ നിന്ന് പിന്മാറി. ഈ മാസം പത്തിന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നാണ് പിന്മാറിയത്. നടി പിന്മാറിയതോടെ പരിപാടി റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു.
സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ നടിയുടെ രഹസ്യ മൊഴി എടുക്കാൻ പ്രത്യേക അന്വേഷണസംഘം നീക്കം നടത്തുന്നതിനിടെയാണ് നടിയുടെ പിന്മാറ്റം. താൻ രഞ്ജിത്തിനെതിരെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വലിയ ചോദ്യങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് നടി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തി.