ഡ്യുറാൻഡ് കപ്പിൽ മോഹന്‍ ബഗാനെ വീഴത്തി നോര്‍ത്ത് ഈസ്റ്റിന് കിരീടം, ബഗാന്‍റെ തോല്‍വി 2 ഗോളിന് മുന്നിലെത്തിയശേഷം

കൊല്‍ക്കത്ത: ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചാമ്പ്യൻമാർ. ആവേശകരമായ കലാശപ്പോരിൽ കരുത്തരായ മോഹൻ ബഗാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് നോർത്ത് ഈസ്റ്റ് ജേതാക്കളായത്. 18- കിരീടം ലക്ഷ്യമിട്ടിറങ്ങിയ മോഹൻ ബഗാൻ നോ‍ർത്ത് ഈസ്റ്റിന്‍റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. രണ്ട് ഗോളിന് മുന്നിലെത്തിയ മത്സരത്തിനൊടുവിലാണ് ബഗാൻ കപ്പ് കൈവിട്ടത്.

ആദ്യ പകുതിയിൽ മോഹൻ ബഗാന്‍റെ ആധിപത്യമാണ് കണ്ടത്. 11-ാം മിനിറ്റിൽ തന്നെ ബഗാൻ മുന്നിലെത്തി. മലയാളി താരം സഹൽ അബ്ദുൾ സമദിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ജേസൺ കമ്മിംഗ്സ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബഗാന്‍റെ രണ്ടാം ഗോളുമെത്തി. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റിൽ സഹലിന്‍റെ മിന്നും ഗോൾ.

16-ാം വയസില്‍ അനാഥനായി പിന്നാലെ കുടുംബനാഥനും; ആരാണ് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ മൊഹമ്മദ് അമാന്‍

അനായാസ ജയം സ്വപ്നം കണ്ട മോഹൻ ബഗാന് രണ്ടാം പകുതിയിൽ കാലിടറി. നോർത്ത് ഈസ്റ്റിന്‍റെ വമ്പൻ തിരിച്ചുവരവിനാണ് രണ്ടാം പതുതി സാക്ഷ്യം വഹിച്ചത്. 55-ാം മിനുട്ടിൽ ജിതിൻ നൽകിയ പാസിൽ അലാഡിൻ അജറൈയുടെ തിരിച്ചടി. മോഹൻ ബഗാന്‍റെ ഞ്ഞെട്ടൽ മാറുന്നതിന് മുൻപ് ഗില്ലർമോയുടെ സമനില ഗോളിലൂടെ മത്സരം തിരിച്ചുപിടിച്ച് നോർത്ത് ഈസ്റ്റ്.

പിന്നീടുള്ള 30 മിനുട്ട് ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. നിശ്ചിത സമയത്തും സ്കോർ 2-2 ൽ നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ ബഗാൻ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട് നോർത്ത് ഈസ്റ്റിന്‍റെ രക്ഷകനായ ഗോൾകീപ്പർ ഗുർമീത്. ടീമിന് സ്വപന കിരീടം സമ്മാനിച്ചു. ഇതാദ്യമായാണ് ഡ്യൂറന്‍ഡ് കപ്പില്‍ നോർത്ത് ഈസ്റ്റ് ഒരു കിരീടം സ്വന്തമാക്കുന്നത്. വരുന്ന ഐഎസ്എൽ സീസണിൽ നോര്‍ത്ത് ഈസ്റ്റിന് ഊർജം നൽകുന്നതാണ് ഈ വിജയം.

ഗോള്‍ഡന്‍ ബൂട്ട് ബ്ലാസ്റ്റേഴ്സ് താരത്തിന്

ഡ്യുറാൻഡ് കപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ സദോയി.ടൂർണമെന്‍റിൽ 6 ഗോളാണ് നോഹ സദോയി സ്വന്തമാക്കിയത്. മുംബൈ സിറ്റി, സിഐഎസ്എഫ് പ്രെട്ടക്ടേഴ്സ് എന്നിവർക്കെതിരെ നേടിയ ഹാട്രിക് ഗോളുകളാണ് നോഹയെ ഗോൾഡൻ ബൂട്ടിന് അർഹനാക്കിയത്. താരത്തിന് 5 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സമ്മാനിച്ചു.

മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഗുർമീത് സിംഗ് സ്വന്തമാക്കി. നോർത്ത് ഈസ്റ്റിന്റെ മലയാളി താരംഎം എസ് ജിതിനാണ് മികച്ച താരമായി തെരഞ്ഞെടുത്തത്. ടൂർണമെന്‍റിൽ ജിതിൻ 4 ഗോളുകൾ ന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin