കുവൈത്ത്: കുവൈറ്റില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടല്‍ അറിയിച്ച് ദേശീയ മനുഷ്യാവകാശ ബ്യൂറോ. പിതാവും ബന്ധുവും മറ്റൊരു പൗരനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്.
കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സിനോട് മനുഷ്യാവകാശ ബ്യൂറോ ആവശ്യപ്പെട്ടു.
നിയമം നമ്പര്‍ 21/2015 പ്രകാരം കുട്ടികള്‍ക്ക് എല്ലാ തരത്തിലുള്ള സംരക്ഷണവും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബ്യൂറോ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.