സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ജുബൈൽ ട്രാഫിക് പരിധിക്ക് പുറത്ത് അബു ഹൈദ്രിയ റോഡിൽ തബ്‌ലൈൻ പാലത്തിന് സമീപമുണ്ടായ അപകടത്തിൽ മുബരിക് ഖാൻ സലിം ഖാൻ (24), സമീർ അലി മക്ബൂൽ ഖാൻ (26) എന്നിവരാണ് മരിച്ചത്. മഹിന്ദ്ര പിക്കപ്പും മെഴ്‌സിഡസ് ട്രെയ്‌ലറും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. 

Read Also –  ഗോൾവല കാക്കാൻ മലപ്പുറത്ത് നിന്നൊരു ചുണക്കുട്ടി; ക്രിസ്റ്റ്യാനോയുടെ സൗദി ക്ലബ്ബിൽ സെലക്ഷൻ നേടി മുഹമ്മദ് റാസിൻ

ട്രെയ്‌ലർ ഓടിച്ചത് പാകിസ്താനി പൗരനാണ്. മുബരിക് ഖാൻ ഡ്രൈവറായും സമീർ അലി സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇവർ ഏത് സംസ്ഥാനക്കാരാണെന്ന് അറിവായിട്ടില്ല. മൃതദേഹങ്ങൾ അൽ നാരിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്കായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.

youtubevideo

By admin