അമിതമായി വേവിച്ചാല്‍ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ
പലപ്പോഴും നമ്മൾ ഭക്ഷണം അമിതമായി വേവിക്കാറുണ്ട്. ചിലപ്പോള്‍ ബാക്കി വന്ന ഭക്ഷണങ്ങള്‍ ചൂടാക്കി കഴിക്കാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങൾ അമിതമായി പാചകം ചെയ്യുന്നത് അർബുദ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് ഇടയാക്കും. ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
അമിതമായി വേവിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ വികസിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഉയർന്ന താപനിലയിൽ ഉരുളക്കിഴങ്ങ് വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് അക്രിലമൈഡ് പോലെയുള്ള ക്യാൻസറിന് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാക്കും.
ചുവന്ന മാംസം അമിതമായി വേവിക്കുന്നത് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു.
അമിതമായി ചൂടാക്കുന്ന ബ്രെഡ് അക്രിലാമൈഡ് ഉത്പാദിപ്പിക്കും, ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ഉയർന്ന താപനിലയിൽ അധികമായി കോഴിയിറച്ചി വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നതും പലപ്പോഴും അർബുദ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് കാരണമായേക്കാം.
ബേക്കൺ പോലുള്ള സംസ്കരിച്ച മാംസം അമിതമായി വേവിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം.
ഇത്തരം ഭക്ഷണങ്ങള്‍ താഴ്ന്ന താപനിലയിൽ വേവിക്കുക അഥവാ അമിതമായി വേവിക്കാതിരിക്കുക.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.