കൊച്ചി: സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഇതിനെതിരെ സംഘടനയ്ക്കുള്ളിൽ കടുത്ത അമർ‌ഷമുണ്ട്. അതിനിടെയാണ് ആഷിഖ് അബുവിന്റെ രാജി. ആഷിഖിന് പിന്തുണ അറിയിച്ച് കൂടുതൽ രാജി ഉണ്ടാകുമോയെന്നാണ് ആകാംക്ഷ.
ആഷിഖ് അബുവിന്റെ വാക്കുകൾ2009 ഒക്ടോബറിൽ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതൽ ഞാൻ ഈ സംഘടനയിൽ അംഗമാണ്. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ സംവിധായകരുടെ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്സിക്യൂട്ടീവ് യോഗങ്ങളിൽ പങ്കെടുത്തിട്ടും ഉണ്ട്. 2012ൽ ഒരു സിനിമയുടെ നിർമാതാവിൽ നിന്നു ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയിൽ യൂണിയൻ ഇടപെട്ടതു തികച്ചും അന്യായമായാണ്. അതേ നിർമാതാവിന്റെ മറ്റൊരു ചിത്രം നിർമാണത്തിൽ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയിൽ ഉയർത്തിയത്. എന്നാൽ നിർമാണത്തിൽ ഇരിക്കുന്ന ഇതേ നിർമാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും ഫെഫ്കയിൽ നിന്ന് ഈ തുകക്കുവേണ്ടി സമ്മർദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണു ലഭിച്ചത്. പരാതിയിൽ ഇടപെട്ട സംഘടന ഞങ്ങൾക്ക് അവകാശപ്പെട്ട തുകയുടെ 20 ശതമാനം കമ്മിഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയിൽ നിന്നു 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫിസിൽ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോൺ കോളുകൾ.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *