ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ബദർപ്പൂർ ഏരിയയുടെ മലയാള ഭാഷാ പഠന ക്ലാസിൻ്റെ പ്രവേശനോത്സവം 2024 സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ 11 മണിക്ക് ബദർപ്പൂർ 151, ഡിഡിഎ ജനതാ ഫ്ലാറ്റ്‌സിലെ രണ്ടാം നിലയിൽ നടക്കും.
ഏരിയ ചെയർമാൻ മോഹനൻ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും.
വൈസ് പ്രസിഡൻ്റും ഡിഎംഎ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ കെ ജി രഘുനാഥൻ നായർ ആശംസകൾ നേരും. ഏരിയ സെക്രട്ടറി സെൽമാ ഗിരീഷ്, ട്രെഷറർ കൃഷ്‌ണദാസ്‌, ജോയിന്റ് സെക്രട്ടറി രജി സതീഷ് തുടങ്ങിയവർ സംസാരിക്കും. 
ചടങ്ങിൽ മലയാളം പഠന കേന്ദ്രം അധ്യാപികമാരായ രമാ കുറുപ്പ്, കനകാ കൃഷ്‌ണൻ, ഷീജാ അനിൽ തുടങ്ങിയവരെ ആദരിക്കും. തുടർന്ന് മലയാള പഠന കേന്ദ്രത്തിലെ പഠിതാക്കളുമായി റിസോഴ്സ് പേഴ്‌സൺ അശോക് കുമാർ സംവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9555138154, 9911450670, 9205414073 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *