കൊച്ചി: സ്പാനിഷ് ഫോർവേഡ് ജീസസ് ജിമെനെസ് നൂനെസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 30കാരനായ താരം 2026 വരെ ക്ലബില്‍ തുടരും. ഗ്രീക്ക് സൂപ്പർ ലീഗിലെ ഒഎഫ്ഐ ക്രീറ്റില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ക്ലബ് ഡിപോർട്ടീവോ ലെഗാനെസിലാണ് ജിമെനസ് കരിയര്‍ ആരംഭിച്ചത്.