ബഹ്റൈന്‍: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. വി.കെ. തോമസിനെ ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ ആദരിച്ചു.
നിരവധി വർഷങ്ങളായി ബഹറിനിൽ സാംസ്‌കാരിക ജീവകാരുണ്യ, നിയമ സഹായ മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തി വരുന്ന അഡ്വ. വി.കെ തോമസിന്‍റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിക്ക് ഇന്ത്യൻ എംബസിയുമായി ചേർന്ന് നിന്ന് സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം ഉണ്ടാക്കാൻ കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.
കലവറ പാർട്ടി ഹാളിൽ കൂടിയ യോഗത്തിനു എഒ ജോണി സ്വാഗതം ആശംസിച്ചു. ബിനു രാജ്, വർഗീസ് ടി ഐപ്പ്, എബി കുരുവിള, സജി ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. എന്‍കെ മാത്യു നന്ദി അറിയിച്ചു. ഷിബു സി ജോർജ്, ബിനോജ് മാത്യു, അജു ടി കോശി, ബിനു പാപ്പച്ചൻ, റിജോ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.