കൊച്ചി: ആവശ്യം ആവേശമായി മാറുന്നിടത്ത് വിവേകത്തെ പ്രതിഷ്ഠിക്കുന്നത് നൂതനവൽക്കരണം എന്ന് കയ്യാനിക്കൽ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു പ്രസ്താവിച്ചു. തൃക്കാക്കര ഭാരത മാതാ കോളേജിലെ ഇൻ്റഗ്രേറ്റഡ് എംഎസ് സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മെഷീൻ ലേണിംഗ് അസോസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  
ടെകോണിക് എന്ന പേരുള്ള അസോസിയേഷൻറെ ഈ വർഷത്തെ ക്യൂവേ എന്ന പരിപാടിയിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തു. വകുപ്പ് തലവൻ ഡോ. ജോൺ റ്റി. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.ലിസി കാച്ചപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി.  
വിദ്യാർത്ഥികൾ ഡെവലപ്പ് ചെയ്യുന്ന വിവിധ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംരംഭങ്ങളുടെ ഉദ്ഘാടനവും ഡോ. സാജൻ മാത്യു നിർവ്വഹിച്ചു.ഹരികൃഷ്ണൻ പി,  അസോസിയേഷൻ സെക്രട്ടറി മാത്യു സി.എസ്, മസൂമ എസ് അയത്, ജെഫിൻ പാപ്പച്ചൻ  എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *