ഗുവാഹത്തി: മുസ്ലീം വിവാഹത്തിന്‍റെയും വിവാഹ മോചനത്തിന്‍റെയും രജിസ്‌ട്രേഷൻ നിർബന്ധമാക്കി അസമിൽ പുതിയ നിയമം നിലവിൽ വന്നു. വ്യാഴാഴ്‌ചയാണ് ബിൽ നിയമസഭയിൽ പാസ് ആക്കിയത്.
റവന്യൂ, ദുരന്തനിവാരണ മന്ത്രി ജോഗൻ മോഹൻ ആണ് നിർബന്ധിത മുസ്ലീം വിവാഹ, വിവാഹമോചന ബിൽ സഭയിൽ അവതരിപ്പിച്ചത്.
ബഹുഭാര്യത്വവും ശൈശവ വിവാഹവും തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബില്ലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
പുതിയ നിയമമനുസരിച്ച് ഇനിയുള്ള വിവാഹങ്ങൾ നിർബന്ധമായും സർക്കാരിൽ രജിസ്‌റ്റർ ചെയ്യണം. അതുകൊണ്ട് തന്നെ ഇനിമുതൽ വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധി ലംഘിക്കാനാകില്ല. ഇത് മുസ്ലീം വിവാഹത്തിലും വിവാഹമോചനത്തിലുമുള്ള മതപുരോഹിതരുടെ പ്രാധാന്യം കുറയ്ക്കും.
ശൈശവ വിവാഹം എന്ന സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.
കൗമാര ഗർഭധാരണത്തെ പ്രതിരോധിക്കാനും പുതിയ നിയമത്തിനാവുമെന്നും ഇത് കക്ഷിരാഷ്ട്രീയത്തിനതീതമായ പോരാട്ടമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *