കൊച്ചി:യുപിഎസ്‍സി പരീക്ഷ നടക്കുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാർത്ഥികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനും അധിക സർവീസുമായി കൊച്ചി മെട്രോ.സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച്ച യു.പി.എസ്.സി പരീക്ഷ നടക്കുന്നതിനാൽ കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷയെഴുതുന്നവർക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെൻററിൽ എത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് ആരംഭിക്കും. നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവ്വീസ് ആരംഭിച്ചിരുന്നത്. അരമണിക്കൂർ നേരത്തെയാണ് സർവീസ് ആരംഭിക്കുന്നത്. സമയം ദീർഘിപ്പിച്ചതിനാൽ സർവീസുകളുടെ എണ്ണവും വർധിക്കും. ഇത് കൂടുതൽ യാത്രക്കാർക്ക് ഗുണകരമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *