കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി. വ്യാജ പരാതിയിൽ തന്നെ പ്രതിയാക്കിയെന്ന ഹര്‍ജിക്കാരന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും കോടതി ചോദിച്ചു.
മൊഴികളില്‍ പറയുന്ന ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസിൽ വ്യാജരേഖ ചമയ്ക്കൽ കുറ്റം ഉൾപ്പെടുത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാനും കോടതി പൊലീസിന് നിര്‍ദേശം നൽകി.
അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഇതുവരെയുള്ള കേസന്വേഷണത്തിൽ കോടതി തൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിക്കുന്നത് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി.