‘ഇവിടെ സേഫ് ഓപ്ഷനില്ല, ആരാണ് ഇഷ്ട താരമെന്ന് ഞങ്ങൾക്കറിയണം’; ഒടുവില്‍ ആ ഫുട്ബോളറുടെ പേര് പറഞ്ഞ് പൃഥ്വിരാജ്

കൊച്ചി: ബോളിവുഡ് താരങ്ങളെപ്പോലെ സ്പോര്‍ട്സിലും നിക്ഷേപവുമായി രംഗത്തെത്തുകയാണ് മലയാള സിനിമാ താരങ്ങളും. കേരള സൂപ്പര്‍ ലീഗ് ഫുട്ബോളിലും കേരള ക്രിക്കറ്റ് ലീഗുമെല്ലാം ടീമുകളെ സ്വന്തമാക്കിയാണ് മോളിവുഡ് താരങ്ങളും ബോളിവുഡിന്‍റെ പാതയില്‍ സ്പോര്‍ട്സ് രംഗത്ത് ശോഭിക്കാനൊരുങ്ങുന്നത്. കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കൊച്ചി ആസ്ഥാനമായ ഫോര്‍സ എഫ് സി ടീമിനെ സ്വന്തമാക്കിയിരിക്കുന്നത് നടന്‍ പൃഥ്വി രാജും ഭാര്യ സുപ്രിയ മേനോനും ചേര്‍ന്നാണ്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫോര്‍സ എഫ് സിയുടെ ചടങ്ങിലാണ് അവതാരകന്‍ പൃഥ്വിയോട് ഫുട്ബോളിനോടുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചത്. എപ്പോഴാണ് ഈ ഫു്ട്ബോള്‍ പ്രണയം തുടങ്ങിയതെന്ന ചോദ്യത്തിന് അത് കുറെ ആയി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആരാണ് ഇഷ്ട ഫുട്ബോളര്‍ എന്ന ചോദ്യത്തിന് പൃഥ്വി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു.

40 വർഷങ്ങൾക്ക് ശേഷം കശ്‍മീരിൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടം; ഇറങ്ങുന്നത് ഇതിഹാസ താരങ്ങൾ

സേഫ്, വല്ല മറഡോണ എന്നൊക്കെ പറയുന്നതായിരിക്കുമെന്നായിരുന്നു ചിരിച്ചുകൊണ്ട് പൃഥ്വിയുടെ മറുപടി. എന്നാല്‍ ഇവിടെ സേഫ് ഓപ്ഷനില്ല, ആരാണ് ഈ ഹൃദയത്തിലുള്ളത് എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ എന്ന് അവതാകരന്‍ പറഞ്ഞപ്പോള്‍ ലിയോണല്‍ മെസി എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന തൃശൂര്‍ മാജിക് എഫ് സിയുടെ അനാച്ഛാദന ചടങ്ങില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും തന്‍റെ ഇഷ്ടതാരത്തെക്കുറിച്ച് പറഞ്ഞിരുന്നു. താനങ്ങനെ ലോക ഫുട്ബോളിന്‍റെ പിന്നാലെ പോകുന്ന ആളല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു താനും തന്‍റെ കുടുംബവും ഇഷ്ടപ്പെടുന്ന ഫുട്ബോള്‍ കളിക്കാരന്‍, ഫുട്ബോളിലെ ചുള്ളൻ കാല്‍പന്ത് ചെക്കന്‍, ആയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെന്ന് പറഞ്ഞിരുന്നു. സുരേഷ് ഗോപിയും ടീമിന്‍റെ അബാസഡറായ നടന്‍ നിവിന്‍ പോളിയും ടീം ഉടമയായ നിര്‍മാതാവ് ലിസ്റ്റൻ സ്റ്റീഫനും ചേര്‍ന്ന് ടീമിന്‍റെ ഔദ്യോഗിക ജേഴ്സിയും പുറത്തിറക്കിയിരുന്നു.

രോഹിത്തിനെ ലേലത്തില്‍ സ്വന്തമാക്കാൻ 50 കോടി മുടക്കാൻ തയാറാണോ?; മറുപടി നല്‍കി ടീം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക

സൂപ്പര്‍ ലീഗിലെ മത്സരങ്ങൾ സെപ്റ്റംബർ ആദ്യവാരം തുടങ്ങും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് ആദ്യ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്നത്. തൃശൂർ മാജിക് എഫ്.സിക്ക് പുറമെ നടന്‍ പൃഥ്വി രാജിന്‍റെ ഉടമസ്ഥതയിലുള്ള ഫോർസ കൊച്ചി എഫ്.സി, തിരുവനന്തപുരം കൊമ്പൻസ് എഫ് സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ് എഫ്.സി എന്നിവരാണ് ലീഗിലെ ടീമുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin