‘അല്ലു അര്‍ജുന് ഫാന്‍സൊന്നും ഇല്ല, ഉള്ളതെല്ലാം മെഗ ഫാമിലി ഫാന്‍സ്’: ടോളിവുഡിനെ പിടിച്ചുകുലുക്കി വിവാദം

ഹൈദരാബാദ്: മെഗ കുടുംബം എന്ന് അറിയിപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും ചിരഞ്ജീവിയുടെ മരുമകനായ തെലുങ്ക് താരം അല്ലു അര്‍ജുനും തമ്മില്‍ അടുത്തിടെ അത്ര സുഖത്തില്‍ അല്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആന്ധ്ര ഉപമുഖ്യമന്ത്രിയും അല്ലുവിന്‍റെ അമ്മാവനുമായ പവന്‍ കല്ല്യാണുമായി അത്ര സുഖത്തില്‍ അല്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

തെരഞ്ഞെടുപ്പ് കാലത്ത് സുഹൃത്തായ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനും അല്ലു ഇറങ്ങിയിരുന്നു. അതേ സമയം തന്നെ  മെഗ കുടുംബത്തിലെ ഒരു അംഗംഅല്ലു അര്‍ജുനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായി വാര്‍ത്ത വന്നിരുന്നു. കസിനായ സായ് തേജയാണ് അല്ലു അര്‍ജുനെ എക്സിലും, ഇന്‍സ്റ്റഗ്രാമിലും അണ്‍ഫോളോ ചെയ്തത്. 

ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പിൽ അമ്മാവന്‍ പവന്‍ കല്ല്യാണിന്‍റെ ജനസേന പാർട്ടി (ജെഎസ്പി) വിജയിച്ചത് മുതൽ അല്ലു അര്‍ജുന്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാ ചടങ്ങിലോ ഹൈദരാബാദിൽ കുടുംബത്തോടൊപ്പം പവൻ വിജയം ആഘോഷിച്ചപ്പോഴോ അല്ലു പങ്കെടുത്തിരുന്നില്ല.

ഇതെല്ലാം അല്ലുവിനും മെഗ കുടുംബത്തിനും ഇടയില്‍ അതൃപ്തി എന്ന അഭ്യൂഹം ശക്തമാക്കിയിരുന്നു. അതിന് പിന്നാലെ ഒരു വാര്‍ത്ത സമ്മേളനത്തില്‍ പവന്‍ കല്ല്യാണ്‍ നടത്തിയ പരാമര്‍ശം വൈറലായിരുന്നു. തെന്നിന്ത്യൻ സിനിമയിൽ നായകന്മാരുടെ ചിത്രീകരണം എത്രമാത്രം മാറിയെന്ന് സൂചിപ്പിച്ച് പവന്‍ കല്ല്യാണ്‍ നടത്തിയ പരാമര്‍ശം അല്ലു അര്‍ജുന്‍റെ പുഷ്പ ചിത്രത്തെ ഉദ്ദേശിച്ചത് എന്നാണ് അഭ്യൂഹം പരക്കുന്നത്.  

ഇതിനെല്ലാം ശേഷം ഇതുവരെ സോഷ്യല്‍ മീഡിയയില്‍ മാത്രം ഉയര്‍ന്നിരുന്ന വിവാദത്തില്‍ ചൂടേറ്റുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് പവന്‍ കല്ല്യാണിന്‍റെ പാര്‍ട്ടി ജനസേന എംഎല്‍എ. ബൊളിസെട്ടി ശ്രീനിവാസ് എംഎല്‍എ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. താഡപള്ളിഗുഡെം മണ്ഡലത്തില്‍ നിന്നുള്ള ജനസേന നിയമസഭാംഗമാണ് അദ്ദേഹം.

അല്ലു അര്‍ജുന് തെലുങ്ക് സംസ്ഥാനങ്ങളില്‍ കാര്യമായ ഫാന്‍സ് ഇല്ലെന്നും. അയാളുടെ ഫാന്‍സില്‍ വലിയൊരു വിഭാഗം മെഗ കുടുംബത്തിന്‍റെതാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഒപ്പം അല്ലു പലപ്പോഴും തന്‍റെ നില മറക്കുന്നുണ്ടെന്നും  ബൊളിസെട്ടി ശ്രീനിവാസ് പറഞ്ഞു. ജനസേനയ്ക്കോ പവന്‍ കല്ല്യാണിനോ അല്ലുവിന്‍റെ പിന്തുണ വേണ്ടെന്നും ഇദ്ദേഹം പറഞ്ഞു. 

വീഡിയോ വൈറലായതിന് പിന്നാലെ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് അല്ലു ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ നടത്തിയത്. എന്തായാലും ടോളിവുഡില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ഈ പ്രസ്താവന. 

പ്രായം കൂടുന്തോറും ഒരാളുടെ ഷര്‍ട്ടിന്‍റെ ഡ‍ിസൈന്‍ കൂടുന്നു, മറ്റൊരാളുടെ പുച്ഛവും: ആ നടന്മാരെക്കുറിച്ച് പൃഥ്വി

രഞ്ജിത്ത് ചിത്രം ‘പ്രാഞ്ചിയേട്ടന്‍’ ചെയ്ത സമയത്തെ ദുരനുഭവം തുറന്നു പറഞ്ഞ് കലാസംവിധായകന്‍ മനു ജഗത്
 

By admin