കോട്ടയം: മൂലവട്ടത്ത് ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 63കാരന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ ആണ് മരിച്ചത്. വിഷാംശം ഉള്ളിൽചെന്നാണ് മരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കൂ.
ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. തുടര്‍ന്നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.