മലമ്പുഴ: ഉദ്യാനത്തിനു മുന്നിൽ വാട്ടർ അതോറിട്ടി പൈപ്പിടാൻ കുഴിച്ച ചാൽ മൂടിയത് ഉറയ്ക്കാത്തതിനാൽ മരം കയറ്റി വന്ന ലോറി ചാലിൽ താഴ്ന്നു. ചൊവ്വ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.
തെക്കേ മലമ്പുഴയിൽ നിന്നും റബ്ബർ മരങ്ങൾ വെട്ടിയ തടികളായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. പെരുമ്പാവൂരിലേക്കാണ് മരത്തടികൾ കൊണ്ടുപോകുന്നത്. രാത്രി ആയതിനാൽ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നില്ല.
ലോറി മറയാതിരുന്നതിനാല്‍ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. മറ്റൊരു ലോറി കൊണ്ടുവന്ന് മരം കയറ്റി പോയി. പിന്നീട് അപകടത്തിൽ പെട്ട ലോറിയും എടുത്തു പോയി.