‘ദളപതി ആട്ടത്തിക്ക് എട്ര് നാൾ മട്ടും’; റെക്കോർഡുകൾ ഭേദിക്കാൻ ‘ദ ​ഗോട്ട്’, ആവേശത്തേരിൽ വിജയ് ആരാധകർ

മിഴകത്ത് റിലീസിന് ഒരുങ്ങുന്ന സൂപ്പർ താര ചിത്രമാണ് ‘ദ ​ഗോട്ട്’ എന്ന ‘ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഓരോ സിനിമാസ്വാദകരും ആരാധകരും. വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ എത്തുന്ന സിനിമ ആയതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും വയ്ക്കുന്നുണ്ട് ചിത്രത്തിന്മേൽ. 

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ ​ഗോട്ട് സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ റിലീസ് കൗണ്ട്ഡൗൺ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇനി എട്ട് ദിവസമാണ് ദ ​ഗോട്ട് റിലീസിന് ബാക്കിയുള്ളത്. അതേസമയം, ചിത്രത്തിന്റെ യുഎസ്എ പ്രീമിയർ സെപ്റ്റംബർ നാലിന് നടക്കും. 

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ദ ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. അച്ഛനും മകനുമായി ഡബിൾ റോളിൽ ആണ് വിജയ് ചിത്രത്തിൽ എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മീനാക്ഷി ചൗധരി നായികയായി എത്തുന്ന ചിത്രത്തിൽ  പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വൻതാര നിര അണിനിരക്കുന്നുണ്ട്. 

ഗോട്ട് കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. റെക്കോര്‍ഡ് റിലീസ് ആണ് ഗോകുലം ചാര്‍ട്ട് ചെയ്യുന്നത്. 9 മണിക്ക് ആണ് തമിഴ്നാട്ടിൽ ആദ്യ ഷോ തുടങ്ങുക.  കേരളത്തില്‍ രാവിലെ 7 മണിക്കായിരിക്കും ഷോ. കഴിഞ്ഞ തവണ വിജയ് ചിത്രം ലിയോയ്ക്ക് രാവിലെ 5 മണിക്ക് അടക്കം ഷോ ഉണ്ടായിരുന്നു.

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സിനിമ പോലുള്ള ജീവിതമാണ് പ്ലാന്‍: വിവാഹ ഒരുക്കങ്ങളിൽ ശ്രീവിദ്യ മുല്ലച്ചേരി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin